പ്രമുഖ വ്യവസായി കെ ടി റബീഉള്ളയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. സംഭവത്തില്‍ ബിജെപി നേതാവടക്കം ഏഴ് പേര്‍ അറസ്റ്റിലായി. അക്രമികള്‍ വീട്ടുമുറ്റത്തുണ്ടായിരുന്നു വാഹനം തകര്‍ത്തു. തിങ്കളാഴ്ച രാവിലെയാണ് നാടകീയസംഭവങ്ങളുണ്ടായത്. ബിസിനസ് സംബന്ധമായ തര്‍ക്കങ്ങളാണ് അക്രമത്തിന് കാരണമെന്നറിയുന്നു. കോഴിക്കോട് കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നായി പിടികൂടിയ പ്രതികളെ രാത്രി മലപ്പുറത്തെത്തിച്ചു. വീട്ടില്‍ അതിക്രമിച്ചുകയറല്‍, സ്വത്ത് തട്ടിയെടുക്കാന്‍ വേണ്ടി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കല്‍ എന്നീ കേസുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.
K T Rabeeullah Abduction Case: BJP Leader Arrested